കാക്കനാട് : ജ്യൂവനേൽ ജസ്റ്റിസ് ബോർഡ്, ഗവൺമെന്റ് ഒബ്സർവേഷൻ ഹോം ഫോർ ബോയ്സ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ആൻഡ് കാവൽ പോഗ്രാം ,എറണാകുളം സെന്ററിൽ ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ പ്രൈഡിന്റെ നേതൃത്വത്തിൽ ഓണാഘോഷവും, കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മോട്ടിവേഷനും സംഘടിപ്പിച്ചു. ജ്യൂവനേൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) പേര് കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് ശുപാർശ. ഇതിനായി സംസ്ഥാന സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബഹ്റ സർക്കാരിന് ശുപാർശ സമർപ്പിച്ചു.
കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റം.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി പ്രവർത്തന ലാഭത്തിലാണ് കമ്പനി. കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെ.എം.ആർ.എൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെ.എം.ആർ.എല്ലിനാണ്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേര് കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ആകെ 9280 കേസുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇതുവരെ 8289.409 ഗ്രാം എം.ഡി.എം.എ-യും 1004.784 കി.ഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.
നിലവിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ് (929). ......
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ട് (കെ.ടി.എം 2026)-ന് ഇക്കുറി റെക്കോര്‍ഡ് രജിസ്ട്രേഷന്. മാര്‍ട്ടില്‍ പങ്കെടുക്കുന്നതിനുള്ള ബയർ രജിസ്ട്രേഷന് 3000 കടന്നു. ......
കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്ക്, ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചു. 2026 ആഗസ്റ്റ് 8 മുതൽ ആഗസ്റ്റ് 25 വരെ, ഉപഭോക്താക്കൾക്ക് തനിഷ്കിൽ നിന്നുള്ള പ്ലെയിൻ ഗോൾഡ് ആഭരണങ്ങൾക്ക് ഗ്രാമിന് 601 രൂപ വരെ ഇളവ് ലഭിക്കുന്നതാണ്. ......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ടീം സഹഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ ഓഗസ്റ്റ് 29-ന് കേരളത്തിലെത്തും. നിലവിലെ ചാമ്പ്യന്മാരായ കൊച്ചിയുടെ മത്സരം ഗാലറിയിലിരുന്ന് കാണാനും താരങ്ങൾക്ക് ഊർജ്ജം പകരാനുമാണ് സാക്ഷാൽ 'യൂണിവേഴ്സൽ ബോസ്' നേരിട്ടെത്തുന്നത്.
ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം. ......
കമൽഹാസൻ നിർമ്മിക്കുന്ന, രജനികാന്ത് നായകനാകുന്ന 'ധർമ്മൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കി ഇപ്പോൾ രണ്ടാം ഘട്ട ചിത്രീകരണമാണ് നടന്നുവരുന്നത്. ഈ ചിത്രത്തിൽ രജിനികാന്തിനൊപ്പം സിമ്രാൻ, റാഷി ഖന്ന, യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ......
കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ വച്ച് നടന്ന കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ തലത്തിലെ DPC ഇലക്ഷനിൽ രണ്ട് സീറ്റും യുഡിഎഫ് കരസ്ഥമാക്കി. ജനറൽ വിഭാഗത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആയി മത്സരിച്ച ഡിവിഷൻ 30 ലെ കൗൺസിലർ ആയ അബ്ദുൾ ലത്തീഫ് 47 വോട്ടുകൾ കരസ്ഥമാക്കിയപ്പോൾ വനിത സംവരണത്തിലേക്ക് മത്സരിച്ച ഡിവിഷൻ 8 ലെ കൗൺസിലറായ കവിത ഹരികുമാർ 46 വോട്ടുകളും നേടി. ......
കൊച്ചി: സഞ്ചാർ നിഗം പെന്‍ഷനേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് കൊച്ചിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ദേശീയ പ്രസിഡന്റ് കെ.......
ഓണാഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'ശുഭയാത്ര സുരക്ഷിത യാത്ര' എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 17 മുതൽ 30 വരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി (ആർ.പിഎഫ് ) ചേർന്ന് റെയിൽവേ പോലീസ് സംയുക്ത പരിശോധനകൾ നടത്തും.
ഓണക്കാലത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ എന്നിവരുടെ വർദ്ധിച്ച തിരക്കും പ്രധാന സ്റ്റേഷനുകളിലെ നവീകരണ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് സുരക്ഷ കൂട്ടുന്നത്. ......